Main Banner

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം. 1,700 ല്‍ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ലാബുകള്‍ പറയുന്നത്.

 

1 st paragraph

വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.അതേസമയം ചുരുക്കം ചില ലാബുകള്‍ മാത്രമാണ് 500 രൂപയ്ക്ക് പരിശോധന നടത്തുന്നത്. ഇന്നലെയാണ് വില കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്നാണ് ആദ്യം ലാബുകള്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്.