കോവിഡ് വ്യാപനം; അധികൃതർ നിർദ്ദേശിച്ചിട്ടുള്ള കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹ ചര്യത്തിൽ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തു ചേരലുകളോ നടത്തരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു .
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ നിർദ്ദേശിച്ചിട്ടുള്ള കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും നാളെ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹ ചര്യത്തിൽ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തു ചേരലുകളോ നടത്തരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു .
വാരാന്ത്യ ലോക്ഡൗൺ , നിരോധനാജ്ഞ തുടങ്ങി അധികൃതർ നടപ്പിൽ വരുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായും ആത്മാർത്ഥമായി സഹകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷക്കും അനിവാര്യമാണ് . കോവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത് . ഇതിനെതിരായ പ്രതിരോധത്തിൽ ഓരോ വ്യക്തിയും കുടുംബവും സമർപ്പണ സന്നദ്ധരാവണം . അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും വേണം . തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സോഷ്യൽ മീഡിയയും മറ്റു വാർത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കണം . സൈബർ ഇടങ്ങളിലും അങ്ങേയറ്റം സൂക്ഷ്മത പുലർത്തണം . ആരുടെയും വ്യക്തിത്വത്തെ യും അ ഭിമാനത്ത യും ഹനിക്കുന്ന തരിത്തിലും സൗഹൃദാന്തരീക്ഷത്തിന് ഹാനികരമാകുന്ന വിധത്തിലും അഭിപ്രായ പ്രകടനങ്ങളോ പദപ്രയോഗങ്ങളോ ആരിൽ നിന്നും ഉണ്ടാകരുതെന്നും തങ്ങൾ പറഞ്ഞു .