Fincat

കൊടിഞ്ഞി ഫൈസൽ വധ കേസ് പ്രതിയുടെ പിതാവിൻ്റെ മരണം ദുരൂഹതയെന്ന് നാട്ടുകാർ

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയുടെ പിതാവിൻ്റെ മരണം ദുരൂഹതയെന്ന് നാട്ടുകാർ.തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കൈകൾ ബന്ധിച്ച നിലയിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടത്.

1 st paragraph

കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാതായിരുന്നു.കൊടിഞ്ഞി ഫൈസൽ വധകേസ്സിലെ പ്രതിയുടെ പിതാവാണിദ്ധേഹം. മകനുമായി ഇന്നലെ വീട്ടിൽ വാക്ക് തർക്കം നടന്നതായി പരിസരവാസികൾ പറയുന്നു. പിന്നീട് ഇദ്ധേഹത്തെ കാണാതാവുകയായിരുന്നത്രെ.

 

കാണാതായതിനെ തുടർന്ന് തിരച്ചിലിനൊടുവിൽ പള്ളിപ്പടി-അട്ടക്കുഴിങ്ങര പനംകുണ്ട് ഭാഗത്ത് ഇദ്ദേഹം ഉപയോഗിച്ച് വന്നിരുന്ന ടോർച്ച് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

 

2nd paragraph

ഇതിനെ തുടർന്ന് നാട്ടുകാർ  മണിക്കൂറുകൾ നീണ്ട പരിശോധനയിൽ മൃതദേഹം കണ്ടെത്താൻ കഴിയാ ത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

 

ഇതിനിടെയാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്.

നാട്ടുകാരും കുടുംബാം ഗങ്ങളും ചേർന്നാണ് മൃതദേഹം പുഴയിൽ നിന്നെടുത്തത്.

 

ഇരു കൈകളും തോർത്ത് ഉപയോഗിച്ച് കൂട്ടി കെട്ടിയ നിലയിലായിരുന്നുവെന്നും മൂക്കിൽ നിന്ന് രക്തം കണ്ടതുമാണ് ദുരൂഹത വരുന്നതെന്ന് നാട്ടു കാർ പറയുന്നു.

 

സംഭവ സ്ഥലത്തെത്തിയ താലൂക്ക് തഹസിൽ ദാരുടെ സാനിധ്യത്തിൽ തിരൂരങ്ങാടി പോലീസ് ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത അന്യേഷണം നടത്തി ബോധ്യപെടുത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.