പോലീസ് വാളണ്ടിയറെ ഇടിച്ചു തെറിപ്പിച്ചു
വളാഞ്ചേരി: ലോക് ഡൗണിനോടനുബന്ധിച്ച് പോലീസുകാരോടൊപ്പം വാഹന പരിശോധനയിൽ സഹായിച്ച പോലീസ് വാളണ്ടിയറെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.
വളാഞ്ചേരി ടൗണിൽ ഉച്ചയോടെയാണ് സംഭവം നടന്നത്. കോട്ടക്കൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ബൈക്കിന് കൈകാണിച്ചതിൽ വോളണ്ടിയറെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടു പോകുകയായിരുന്നു. ഇടിച്ചതിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞതിൽ ബൈക്ക് ഓടിച്ചയാളും ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലാണ്. വാഹന പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് വാളണ്ടിയർ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്തഫയാണ് 29 വയസ്സ്ഗുരുതരമായി പരിക്ക് പറ്റി ഹോസ്പിറ്റലിൽ കഴിയുന്നത്.
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി വാഹന പരിശോധന നടത്തുകവഴി അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയുന്നതിനുവേണ്ടി നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് റോയൽ എൻഫീൽഡ് ബൈക്കുമായി കറങ്ങി നടന്ന ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദ്ദീൻ 25 വയസ്സ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വോളണ്ടിയറെ ഇടിച്ചുതെറിപ്പിച്ചത്. ഇയാൾക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു