നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ വിജയമെന്ന് വി അബ്ദുറഹ്മാൻ

താനൂർ: കഴിഞ്ഞ അഞ്ചുവർഷം താനൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ വിജയമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ. ഫലപ്രഖ്യാപനം വന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു അദ്ദേഹം. നുണപ്രചാരണങ്ങൾ താനൂരിലെ ജനത അംഗീകരിക്കില്ലെന്ന് തെളിയിക്കുകയാണ് ഈ ഫലം.
ഭൂരിപക്ഷത്തിൽ കുറവ് വന്നെങ്കിലും എൽഡിഎഫ് കണക്കുകൂട്ടിയ വിജയം തന്നെയാണ് താനൂരിൽ ഉണ്ടായിട്ടുള്ളത്.

മണ്ഡലത്തിലെ വോട്ടർമാർ നേരിനൊപ്പം നിന്നതുകൊണ്ട് തന്നെയാണ് ഈ വിജയം ഉണ്ടായിട്ടുള്ളത്. താനൂരിലെ വികസനം ആഗ്രഹിക്കുന്ന ജനതയ്ക്കും, ഇടതുപക്ഷ പ്രവർത്തകർക്കും, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കും ഈ വിജയത്തിൽ കടപ്പാടുള്ളതായി വി അബ്ദുറഹ്മാൻ പറഞ്ഞു.