രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
പുതിയ നിയമസഭയിലും രമേശ് ചെന്നിത്തലയാവും പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നിലേക്ക് കൊണ്ടുവന്ന ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് ഇന്നലെ സഹപ്രവര്‍ത്തകരോട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയ്ക്ക് നറുക്കുവീഴുന്നത്. മുഖ്യമന്ത്രിയായിരിക്കേ നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം നിരാകരിക്കുകയും രമേശ് പ്രതിപക്ഷ നേതാവാകുകയുമായിരുന്നു
ഇത്തവണത്തെ പരാജയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ പ്രഹരശേഷിയുള്ളതിനാല്‍ സമാനമായ ഒരന്തരീക്ഷമാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് അഭംഗിയായിരിക്കുമെന്ന ബോധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുനില്ക്കുന്നതും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതും.