കോവിഡ് വ്യാപനം : കോഡൂര്‍ പഞ്ചായത്തില്‍ വാര്‍ റൂം തുറന്നു
മലപ്പുറം : കോവിഡ് വ്യാപനം തടയുന്നതിനും രോഗികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുന്നതിനുമായി കോഡൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വാര്‍ റൂം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാവും. സന്നദ്ധ പ്രവര്‍ത്തകന്‍ , മെഡിക്കല്‍ വിദ്യാര്‍ത്ഥി, നഴ്‌സ്, ഡോക്ടര്‍, കുടുംബശ്രീ പ്രവര്‍ത്തക എന്നിവര്‍ അടങ്ങുന്ന സംഘമാണ് വാര്‍ റൂമില്‍ ഉണ്ടാവുക. കോവിഡ് രോഗികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നേരിട്ട് വാര്‍ റൂമിന്റെ സേവനം ഉപയോഗപ്പെടുത്താം. രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും ലഭിക്കും. മരുന്ന് ആവശ്യമുള്ള രോഗികള്‍ നേരിട്ട് വിളിച്ചാല്‍ ആര്‍ ആര്‍ ടി മുഖേന അതാത് പ്രദേശങ്ങളിലെ രോഗികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കും. രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കകള്‍ ദുരീകരിക്കുന്നതിനും സംശയ നിവാരണത്തിനും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും വാര്‍ റൂമിന്റെ സേവനം ലഭിക്കും. വിളിക്കാവുന്ന നമ്പര്‍ 8075402434
നേരത്തെ കോവിഡിന്റെ തുടക്കം മുതല്‍ തന്നെ ആരംഭിച്ച സി എഫ് എല്‍ ടി സി കേന്ദ്രത്തില്‍ 15 രോഗികള്‍ക്ക് കിടക്കാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോഡൂര്‍ പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ പഞ്ചായത്തിലെ 17, 14 വാര്‍ഡുകളെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആര്‍ ആര്‍ ടി മാരുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നു. കണ്ടെയ്‌മെന്റ് സോണുകളായ വാര്‍ഡുകള്‍ അടക്കുവാനും വാഹന അനൗണ്‍സ്‌മെന്റ് നടത്തുവാനും പ്രദേശം പോലീസിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനും തീരുമാനിച്ചു.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്തിന്റെ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അറിയിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആസ്യ കുന്നത്ത്, ഫാത്തിമ വട്ടോളി, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ്, പാന്തൊടി അബ്ദുല്‍ റസാഖ്, റബീബ് കെ ടി, അജ്മല്‍ തറയില്‍, ആസിഫ് മുട്ടിയറക്കല്‍, ഫൗസിയ വി, അമീറ വരിക്കോടന്‍, സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ വി നായര്‍, ജെ എച്ച് ഐ ഹബീബ്,
സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി റോസി സി, അസി സെക്രട്ടറി ബിന്ദു വി ആര്‍ , ഡോ. അന്‍വര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീഖ് എന്നിവര്‍ പങ്കെടുത്തു.