Fincat

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,14,91,598 ആയി ഉയർന്നു.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 4,14,188 പുതിയ കോവിഡ് കേസുകൾ. 3915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,76,12,351 പേർ രോഗമുക്തരായി.

1 st paragraph

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,14,91,598 ആയി ഉയർന്നു. സജീവ കേസുകൾ 36,45,164 ആണ്.

2nd paragraph

മഹാരാഷ്ട്ര (62,194), കർണാടക (49058),കേരളം (42464),ഉത്തർ പ്രദേശ് (26622),തമിഴ്നാട് (24898) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മരണനിരക്ക് ഉയർന്നതിനെ തുടർന്ന് കടുന്ന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ലോകത്താകെ 156 ദശലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിൽ ഇന്ത്യയാണ് മുന്നിൽ. 16,49,73,058 പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.