കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗബാധിതർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ തിരൂർ നഗരസഭ അധികൃതർ തയ്യാറാവണമെന്ന് ഡിവൈഎഫ് ഐ.

തിരൂർ: തിരൂർ നഗരസഭാ പരിധിയിൽ നിത്യേന നൂറിലേറെ രോഗബാധിതരാണ് ഉണ്ടാകുന്നത്.നിലവിൽ 500 ലേറെ രോഗികളാണ് ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്. രോഗലക്ഷണങ്ങളില്ലാത്ത രോഗബാധിതരെ താമസിപ്പിക്കാൻ ഡെമിസലറി സെൻ്ററും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററും ആരംദിക്കാത്തതിനാൽ രോഗികൾ വീടുകളിൽ താമസിക്കുന്നത് രോഗം വ്യാപിക്കാൻ ഇടയാക്കുന്നു.

 

ഒരു വീട്ടിൽ നിന്നു തന്നെ 4 പേർ രോഗബാധിതരായി മാറുകയാണ്. ഒരാഴ്ച മുമ്പ് ഡി സി സി സെൻ്ററും കോവിഡ് ട്രീറ്റ്മെൻറ് സെൻ്ററും ആരംഭിക്കുമെന്ന് മാധ്യമങ്ങളിലൂടെ നഗരസഭാ അധികൃതർ അറിയിച്ചിരുന്നുവെങ്കിലും രോഗികൾ 500 ലേറെയായിട്ടും സെൻ്റർ ആരംഭിക്കാതെ അലംഭാവം കാട്ടുകയാണ് നഗരസഭാ ഭരണ സമിതി. ആർ ആർ ടികൾ പോലും സജീവമാക്കിയില്ല. ഗുരുതരാവസ്ഥ തുടരുന്നതിനാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററും ഡിസിസിയും ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും സൗജന്യമായി ആംബുലൻസ് സർവ്വീസ് ആരംഭിക്കണമെന്നും ലോക്ക് ഡൗൺ നടപ്പാക്കിയതു മൂലം ഭക്ഷണം കിട്ടാതെ പ്രയാസത്തിലായ തെരുവ് അന്തേവാസികൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കണമെന്നും ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.