തിരൂർ മണ്ഡലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്താൻ കുറുക്കോളി സന്ദർശനം തുടങ്ങി
തിരൂർ: മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ പഞ്ചായത്ത്തല സന്ദർശനം തുടങ്ങി. തിരൂർ ജില്ലാ ആസ്പത്രിയിലെയും, നഗരസഭയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും കഴിഞ്ഞ ദിവസം തിരൂരിൽ യോഗം ചേർന്നിരുന്നു. ഇന്നലെ ആതവനാട് ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്ന് നടപടികൾ വിലയിരുത്തി.
പോരായ്മകൾ പരിഹരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ, വൈസ് പ്രസിഡൻ്റ് ജാസർ കരിങ്ങപ്പാറ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന തിരുത്തി, ക്ഷേമകാര്യ ചെയർമാൻ എം.കെ. കുഞ്ഞുട്ടി, മെമ്പർമാരായ നാസർ പുളിക്കൽ, എം.കെ. സകരിയ എന്നിവർ പങ്കെടുത്തു.