കോവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായും തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കുറവും 300ലധികം ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകള്‍ക്കും ഇത് ബാധകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200ല്‍ കുറവ് കോവിഡ് രോഗികളുമുള്ള പ്രദേശങ്ങളും വാര്‍ഡ് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. 500ല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ താഴെയും മറിച്ചുമായ നഗരസഭകളും ഡിവിഷന്‍ തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം, മറ്റ് അവശ്യകാര്യങ്ങള്‍ക്ക് അല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാതൊരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്നും മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.