Fincat

ലോക്ഡൗണിൽ ദുരിതത്തിലായതെരുവിലെ അന്തേവാസികൾക്ക് കാരുണ്യത്തിൻ്റെ പൊതിചോറുമായി ഡി വൈ എഫ് ഐ.

തിരൂർ: കോവിഡ്: ലോക്ഡൗണിൽ ദുരിതത്തിലായതെരുവിലെ അന്തേവാസികൾക്ക് കാരുണ്യത്തിൻ്റെ പൊതിചോറുമായി ഡി വൈ എഫ് ഐ. ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരൂർ നഗരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയത്.

1 st paragraph

ലോക് ഡൗൺ നടപ്പാക്കിയതോടെ ഹോട്ടലുകളും മറ്റുo അടച്ചിട്ടതോടെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് വഴിയില്ലാതായി. കഴിഞ്ഞ വർഷം ലോക് ഡൗൺപ്രഖ്യാപിച്ചതോടെ തിരൂർ നഗരസഭാ ഭരണ സമിതി ഇവർക്ക് തിരൂർ ജി എം യു പി സ്ക്കൂളിൽ സംരക്ഷിത കേന്ദ്രം ഒരുക്കുകയും സമൂഹ അടുക്കളയിലൂടെ 3 നേരത്തെ ഭക്ഷണം നൽകുകയും ചെയ്തിരുന്നു. ഇത്തവണ ഈ കേന്ദ്രം ആരംഭിക്കുകയോ സമൂഹ അടുക്കള തുറക്കുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിചോറ് തയ്യാറാക്കി നഗരത്തിൽ ഭക്ഷണം നൽകിയത്.

2nd paragraph

തിരൂർ താഴെ പാലം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻറ്, മാർക്കറ്റ് എന്നിവിടങ്ങളിലുള്ള അന്തേവാസികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണ വിതരണത്തിന് പി സുമിത്ത്, നൗഫൽ കാവുങ്ങൽ, കെ ഷറഫുദ്ദീൻ, ധനീഷ്, പ്രണവ് എന്നിവർ നേതൃത്വം നൽകി.