MX

തിരൂർ നിവാസി കൂട്ടായ്മ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: തിരൂർ നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. നിർധരരായ ഇരുന്നൂറോളം കുടുംബങ്ങൾക്കും ട്രാൻസ്ജെൻേറഴ്സിനുമാണ് കിറ്റുകൾ വിതരണം ചെയ്തത്.നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.തിരൂർ സാംസ്കാരിക സമുച്ചയത്തില്‍ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻെറ് അരുൺ ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യാതിഥിയായി.വൈസ്ചെയർമാൻ പി.രാമൻകുട്ടി ,കൗൺസിലർ എസ്.ഗിരീഷ്,

1 st paragraph

ജനറൽ സെക്രട്ടറി മുബാറക് കൊടപ്പനക്കൽ, യാസിർ പൊട്ടച്ചോല, മനോജ്‌ ജോസ്, ബിജു അമ്പായത്തിൽ, എം.എം അലി,നൂറുദ്ധീൻ,തെക്കേക്കളം മൻസൂർ,ചെമ്പ്ര കമ്മാലി നെടിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.