Fincat

വെട്ടം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം അവതാളത്തിൽ, ശക്തമായ ഇടപെടൽ നടത്തണം. യൂത്ത് ലീഗ് 

തിരൂർ: വെട്ടം പഞ്ചായത്തിൽ കോവിഡ്നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതിന് പഞ്ചായത്ത് ഭരണസമിതിയും കുറ്റക്കാരാണെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഊർജിതപ്പെടുത്തണമെന്നും വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

1 st paragraph

കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് ഡി സി സി ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം കഴിഞ്ഞ ദിവസം മാത്രമാണ് ഒരു കേന്ദ്രം തുറന്നത്.ദിനംപ്രതി രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി.സി.സി സെൻ്ററും, സി.എഫ്.എൽ.ടി.സിയും ഇനിയും തുറക്കണം.കഴിഞ്ഞ പഞ്ചായത്ത് യു. ഡി. എഫ് ഭരണസമിതി രോഗികൾ കുറഞ്ഞിട്ടും നിരവധി സൗകര്യങ്ങളാണ് പഞ്ചായത്തിൽ തയ്യാറാക്കിയിരുന്നത്.പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ വൈകല്യം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാൻ കാരണമാകരുതെന്നും,

2nd paragraph

ഇനിയും പ്രതിരോധ പ്രവർത്തനങ്ങൾ വൈകിപ്പിച്ചാൽ ശക്തമായ പ്രക്ഷോഭങ്ങൾ തന്നെ നടത്തുമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കുന്നത്ത് ഷഫീഖും, ജനറൽ സെക്രട്ടറി ഖമറു മാസ്റ്ററും അറിയിച്ചു.