ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
ഒമാൻ: കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്.കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ കോവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്നു.
കോഴിക്കോട് ബാലുശേരി സ്വദേശി റജുലാലാണ് ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട് ഇഖ്റ ആശുപത്രിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.