തിരൂർ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ ഉയർത്തും സിപിഐഎം
തിരൂർ: തിരൂർ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരൂർ ജില്ലാ ആശുപത്രി കോവിഡ് ബ്ലോക്കിൽ ഓക്സിജൻ സൗകര്യമടക്കം നൽകി 80 ബെഡുകൾ ആയി ഉയർത്തുവാൻ തീരുമാനം. തിരൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി സി പി ഐ എം ഏരിയാ കമ്മിറ്റി തിരൂർ ജില്ലാ ആശുപത്രി സുപ്രണ്ടുമായും നഗരസഭാ ചെയർപേഴ്സണുമായും ചർച്ച നടത്തിയാണ് സൗകര്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. തിരൂർ ജില്ലാ ആശുപത്രി കോവിഡ് ബ്ലോക്കിൽ നിലവിൽ 37 കിടക്കകളാണുള്ളത്. എന്നാൽ തിരൂർ മുനിസിപ്പാലിറ്റി പരിധിയിലടക്കം നിത്യേന നൂറോളം രോഗബാധിതർ ഉണ്ടാകുന്നതിനാൽ കോവിഡ് രോഗികൾ ചികിൽസ കിട്ടാതെ പ്രയാസത്തിലാണ് .ഇതേ തുടർന്നാണ് സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സുപ്രണ്ടുമായും നഗരസഭാ ചെയർപേഴ്സണുമായും ചർച്ച നടത്തിയത്. ജില്ലാ ആശുപത്രി വിവിധ ഡിവിഷനുകളിൽ നിന്നടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കോവിഡ് ബ്ലോക്കിൽ 80 കിടക്കകൾ ആയി ഉയർത്താനും ഇവിടെ ക്ക് ആവശ്യമായ ഓക്സിജൻ ജില്ലാ ഭരണകൂടം നൽകുവാനും തീരുമാനിച്ചു. സി പി ഐ എം നേതാക്കൾ ആരോഗ്യ വകുപ്പ് മന്ത്രിയുമായും ജില്ലാ ഭരണകൂടവുമായും ഇടപെട്ടാണ് സൗകര്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഓക്സിജൻ ക്ഷാമമുണ്ടാകില്ലെന്നും ജീവനക്കാരുടെ കുറവ് എൻഎച്ച്എംവുമായി പരിഹരിക്കുമെന്ന് സുപ്രണ്ട് ഡോ. ബേബി ലക്ഷ്മി ഉറപ്പു നൽകി. തിരൂർ നഗരസഭാ പരിധിയിൽ കോവിഡ്പി വ്യപിക്കുന്നതിനാൽ നഗരസഭാ അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് നഗര സ്ഥാചെയർഴ്സണോട് ആവശ്യപ്പെട്ടു. ഡി സി സി കൾ ആവശ്യമായ സൗകര്യങ്ങൾ നൽകി പ്രവർത്തിപ്പിക്കണം. ഡി സി സി കേന്ദ്രമായ തിരൂർ ബഡ്സ് സ്ക്കൂളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. ബഡ്സ് സ്ക്കൂളിലെ സ്ഥലസൗകര്യങ്ങൾക്കു പുറമേ തൊട്ടടുത്ത ഗവ. സ്ക്കൂൾ ഉപയോഗപ്പെടുത്തും സമൂഹ അടുക്കള ഉടൻ ആരംഭിക്കണമെന്നും നഗരത്തിൽ അലഞ്ഞ് തിരിയുന്നവർക്ക് ഷെൽട്ടർ സൗകര്യം നൽകാൻ തിരൂർ ജി എം യു പി സ്കൂളിൽ ഷെൽട്ടർ ആരംഭിക്കണം. രണ്ടാം തരംഗം കൂടുതൽ വ്യാപിക്കാതെ കൂടുതൽ സൗകര്യങ്ങൾ ചെയ്യാമെന്ന് ചെയർപേഴ്സൺ എ പി നസീമ ഉറപ്പു നൽകി. സന്നദ്ധ പ്രവർത്തനങ്ങൾക്കായി നഗരസഭയിലെ എല്ലാ ആർ ആർ ടി യി ലും സി പി ഐ എം പ്രവർത്തകരുടെ സേവനവും നേതാക്കൾ ഉറപ്പു നൽകി
ചർച്ചകൾക്ക് അഡ്വ പി ഹംസ കുട്ടിക്കു പുറമേ ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ എസ് ഗിരീഷ്, പി പി ലക്ഷ്മണൻ, വി ഗോവിന്ദൻ കുട്ടി എന്നിവരും പങ്കെടുത്തു.