കോവിഡ്: തിരൂർ നഗരസഭയിൽ കണ്ട്രോൾ റൂമും സൗജന്യ ആംബുലൻസ് സർവീസും

തിരൂർ: കോവിഡ് ജാഗ്രതയുടെ ഭാഗമായി തിരൂർ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

നഗരവാസികൾക്ക് സൗജന്യ ആംബുലൻസ് സെർവീസും ഏ ർ പ്പെടുത്തി.പോസിറ്റീവ് രോഗി കൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന് ആംബുലൻസ് സേവനം ലഭ്യമാക്കും.ചെയർ പേഴ്‌സൺ നസീമ എ.പി.ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ആംബുലൻസ് സെർവീസും കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു.

ചടങ്ങിൽ വൈസ് ചെയർ മാൻ പി.രാമൻ കുട്ടി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ഫാത്തിമ സജ്നത്ത്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ,കെ.കെ.സലാം മാസ്റ്റർക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ മാൻ അഡ്വ.എസ്. ഗിരീഷ് ,ഹെൽത്ത് സൂപ്രണ്ട് സുബ്രഹ്മണ്യൻ,

എച്ച് ഐ മാരായ ഖാലിദ്,രഞ്ജിത്ത് ,പി.കെ.കെ.തങ്ങൾ,കൗൺസിലർമാർ പങ്കെടുത്തു