കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,443 പേര്‍ക്ക് കൂടി വൈറസ് ബാധ 3,694 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 33.58 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,253 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 02 ഉറവിടമറിയാതെ 120 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 46,132 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 72,252 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 10) 3,443 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 33.58 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3,253 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 120 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

72,252 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 46,132 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,841 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 163 പേരും 227 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 130 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

 

അതിനിടെ കോവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് അനുദിനം ഉയരുന്നത് ജില്ലക്ക് ആശ്വാസമാകുകയാണ്. 3,694 പേരാണ് തിങ്കളാഴ്ച രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,59,387 ആയി. ഇതുവരെയായി ജില്ലയില്‍ 725 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം:

ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യതയേറെയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷ ഉറപ്പാക്കാനാകൂ. രോഗലക്ഷണങ്ങളുള്ളവര്‍ ഒരുക്കലും അത് മറച്ചുവെക്കരുത്. ഇത്തരത്തിലുള്ള വീഴ്ച കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കാന്‍ കാരണമാകും.

 

പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും രണ്ട് മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഞായറാഴ്ച (മെയ് 09) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 25

ആലങ്കോട് 18

ആലിപ്പറമ്പ് 30

അമരമ്പലം 04

ആനക്കയം 17

അങ്ങാടിപ്പുറം 73

അരീക്കോട് 31

ആതവനാട് 46

ഊരകം 17

ചാലിയാര്‍ 04

ചീക്കോട് 24

ചേലേമ്പ്ര 32

ചെറിയമുണ്ടം 05

ചെറുകാവ് 35

ചോക്കാട് 11

ചുങ്കത്തറ 21

എടക്കര 22

എടപ്പറ്റ 08

എടപ്പാള്‍ 26

എടരിക്കോട് 12

എടവണ്ണ 55

എടയൂര്‍ 34

ഏലംകുളം 17

ഇരിമ്പിളിയം 15

കാലടി 28

കാളികാവ് 66

കല്‍പകഞ്ചേരി 37

കണ്ണമംഗലം 25

കരുളായി 08

കരുവാരക്കുണ്ട് 44

കാവനൂര്‍ 28

കീഴാറ്റൂര്‍ 27

കീഴുപറമ്പ് 17

കോഡൂര്‍ 29

കൊണ്ടോട്ടി 76

കൂട്ടിലങ്ങാടി 48

കോട്ടക്കല്‍ 17

കുറുവ 09

കുറ്റിപ്പുറം 35

കുഴിമണ്ണ 18

മക്കരപ്പറമ്പ് 28

മലപ്പുറം 250

മമ്പാട് 19

മംഗലം 14

മഞ്ചേരി 121

മങ്കട 60

മാറാക്കര 29

മാറഞ്ചേരി 35

മേലാറ്റൂര്‍ 07

മൂന്നിയൂര്‍ 66

മൂര്‍ക്കനാട് 48

മൂത്തേടം 05

മൊറയൂര്‍ 55

മുതുവല്ലൂര്‍ 16

നന്നമ്പ്ര 22

നന്നംമുക്ക് 19

നിലമ്പൂര്‍ 41

നിറമരുതൂര്‍ 11

ഒതുക്കുങ്ങല്‍ 20

ഒഴൂര്‍ 11

പള്ളിക്കല്‍ 25

പാണ്ടിക്കാട് 68

പരപ്പനങ്ങാടി 57

പറപ്പൂര്‍ 21

പെരിന്തല്‍മണ്ണ 84

പെരുമണ്ണ ക്ലാരി 16

പെരുമ്പടപ്പ് 05

പെരുവള്ളൂര്‍ 07

പൊന്മള 06

പൊന്മുണ്ടം 12

പൊന്നാനി 57

പൂക്കോട്ടൂര്‍ 33

പോരൂര്‍ 27

പോത്തുകല്ല് 03

പുലാമന്തോള്‍ 09

പുളിക്കല്‍ 35

പുല്‍പ്പറ്റ 97

പുറത്തൂര്‍ 11

പുഴക്കാട്ടിരി 36

താനാളൂര്‍ 69

താനൂര്‍ 08

തലക്കാട് 96

തവനൂര്‍ 49

താഴേക്കോട് 33

തേഞ്ഞിപ്പലം 38

തെന്നല 18

തിരുനാവായ 28

തിരുവാലി 16

തൃക്കലങ്ങോട് 25

തൃപ്രങ്ങോട് 15

തുവ്വൂര്‍ 11

തിരൂര്‍ 52

തിരൂരങ്ങാടി 54

ഊര്‍ങ്ങാട്ടിരി 27

വളാഞ്ചേരി 45

വളവന്നൂര്‍ 33

വള്ളിക്കുന്ന് 32

വട്ടംകുളം 31

വാഴക്കാട് 21

വാഴയൂര്‍ 24

വഴിക്കടവ് 24

വെളിയങ്കോട് 09

വേങ്ങര 34

വെട്ടത്തൂര്‍ 17

വെട്ടം 13

വണ്ടൂര്‍ 41