ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്നു : വ്യാപാരി വ്യവസായി യൂത്ത് വിംഗ്

മലപ്പുറം : ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്ന നിലപാടുകളാണ് കേന്ദ്രകേരള സര്‍ക്കാറുകള്‍ നടത്തുന്നതെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി.  ലോക് ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്നവരൊഴികെയുള്ള വ്യാപാരികള്‍ വീട്ടില്‍ ഇരിക്കുമ്പോള്‍  ഫ്ലിപ്പ്കാർട്ട്, ആമസോണും ,മറ്റ് വിദേശ കുത്തകകള്‍ എല്ലാ വസ്തുക്കളും വില്‍ക്കുന്നു.ഇവര്‍ക്ക് ലോക് ഡൗണ്‍ ബാധകമല്ല. മാളുകള്‍ അവശ്യ സാധനങ്ങളുടെ മറവില്‍ മറ്റ് സാധനങ്ങളും വിറ്റ് കൊണ്ട് ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന സമീപനം തെറ്റാണന്നും .ഇത്തരം കേന്ദ്രകേരള സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ തിരുത്തണമെന്നും എന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മറ്റി ആവശ്യപെട്ടു.
യോഗത്തില്‍ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍, ഷാജഹാന്‍ വളാഞ്ചേരി, ഫൈസല്‍ ചേലേടത്ത്, ബൈനേഷ് എടപ്പാള്‍, ഗഫാര്‍മലപ്പുറം, ഷബീര്‍മാഞ്ഞമ്പ്ര, ഷബീബ് തിരൂര്‍, നൗഫല്‍ എടക്കര, നിസാര്‍ കോട്ടക്കല്‍, റഷീദലി ടി.കെ, യാസര്‍വേങ്ങര, ഷൗക്കത്ത് പരപ്പനങ്ങാടി, മുജീബ് രാജധാനി, മമ്മദ് മേലാറ്റൂര്‍, മുനീര്‍ അമരം ബലം, മുനീര്‍ കോട്ടക്കല്‍. അനീസ്ചുണ്ടക്കാടന്‍ എന്നിവര്‍ സംസാരിച്ചു