സി പി ഐ എം തിരൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സഹായ കേന്ദ്രത്തിന് തുടക്കമായി.

തിരൂർ: കോവിഡ് ബാധിതർക്കു മരുന്നുo ഭക്ഷണവും നൽകുക, വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുക, ഓക്സിജൻ സിലിണ്ടർ നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക

തുടങ്ങി കോവിഡ് ബാധിതർക്ക് സൗജന്യമായി സഹായം നൽകുന്ന കേന്ദ്രത്തിനാണ് പൂങ്ങോട്ടുകുളത്ത് തുടക്കമായത്. സഹായകേന്ദ്രം സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ദിനേശ് കുമാർ അധ്യക്ഷനായി. നഗരസഭാ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഗിരീഷ്, ഏരിയാ കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ,

കൗൺസിലർ എസ് ഷബീറലി, എൻ കെ തങ്കം, കെ മണികണ്ഠൻ, എന്നിവർ സംസാരിച്ചു.

കേന്ദ്രത്തിലേക്ക് മരുന്നുകളും മാസ്ക്കുംക്കും കെ എസ് ടി എ പ്രവർത്തകരായ കെ സുനിൽ, മനോജ്, പി സുർജിത് എന്നിവരും, പതിനായിരം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടർ

കായൽ മoത്തിൽ ലത്തീഫ് ഹാജിയും ഇന്നാവോ.കാർ അബ്ദുൾ ജലീലും പിപി ഇ കിറ്റ് തലക്കടത്തൂർ സലീമ ഹോസ്പിറ്റലും പൾസ് ഓക്സിമീറ്റർ തിരൂർ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നൽകി.വാർഡുകളിലെ ആർ ആർ ടി മെമ്പർമാരുടെയും വളണ്ടിയർമാരുടെയും സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുക.