Fincat

കോവിഡ് മുൻകരുതൽ: കെആർഎംയുവിന്റെ സുരക്ഷാ കിറ്റ് വിതരണം ആരംഭിച്ചു 

തിരൂർ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യുന്നു.

1 st paragraph

പദ്ധതിയുടെ ഉദ്ഘാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരൂർ പ്രസ് ക്ലബ്ബിൽ നടന്നു. തിരൂർ ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ കെ.വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

2nd paragraph

മേഖല പ്രസിഡൻെറ് ജംഷീർ കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം എം.പി റാഫി,ജില്ലാ ട്രഷറർ ഷഫീർബാബു, സെക്രട്ടറി ബൈജു അരിക്കാഞ്ചിറ,ട്രഷറർ സുബൈർ കല്ലൻ എന്നിവർ സംസാരിച്ചു.