കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

തിരൂരങ്ങാടി.:എ ഐ ബി ഇ എ പ്‌ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മറ്റി നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രതിരോധ സാമഗ്രികള്‍ എത്തിച്ചു നല്‍കി.

ആശുപത്രി സൂപ്രണ്ട് ഡോ: നസീമ മുബാറക്കക്ക് യൂണിയന്‍ സംസ്ഥാന അസി.സെക്രട്ടരി ഇ.ബിനോയ് കൈമാറി. തിരൂരങ്ങാടി ബ്രാഞ്ച് സെക്രട്ടരി സാഗര്‍ വി.ശിവദാസ്, ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.