കോവിഡ്- ആര്‍ ആര്‍ ടി മാര്‍ക്ക് കോഡൂര്‍ പഞ്ചായത്ത് കിറ്റ് നല്‍കി

മലപ്പുറം : കോഡൂര്‍ പഞ്ചായത്തില്‍ രൂപീകരിച്ച ആര്‍ ആര്‍ ടി മാര്‍ക്ക് കോവിഡ് പ്രതിരോധത്തിനായുള്ള കിറ്റ് വിതരണം ചെയ്തു. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്ക്, ഷീല്‍ഡ്, പിപിഎ കിറ്റ് എന്നിവ അടങ്ങിയതാണിവ. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കോവിഡ് പോസറ്റീവായ രോഗികള്‍ക്ക് സാന്ത്വനം നല്‍കുക, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായിയായി പ്രവര്‍ത്തിക്കുക,

 

മരുന്ന് വിതരണം ചെയ്യുക, രോഗികളെ ആശുപത്രികളില്‍ എത്തിക്കുവാന്‍ സഹായിക്കുക, രോഗികളുടെ ദൈനംദിന വിവരങ്ങള്‍ പഞ്ചായത്തിനെ അറിയിക്കുക, ഭക്ഷണം എത്തിക്കുക, മറ്റു സൗകര്യങ്ങള്‍ ചെയ്തു നല്‍കുക എന്നിവയാണ് ആര്‍ ആര്‍ ടി യുടെ രൂപീകൃത ലക്ഷ്യം. പഞ്ചായത്തില്‍ 95 ആര്‍ ആര്‍ ടി മാരാണുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആസ്യ കുന്നത്ത്, വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ് , പാന്തൊടി അബ്ദുല്‍ റസാഖ്, അജ്മല്‍ തറയില്‍, മുഹമ്മദലി ഉമ്മത്തൂര്‍ ,ശരീഫ, ഫൗസിയ, ശ്രീജ, അമീറ സെക്രട്ടറി റോസി. സി, കോവിഡ് നോഡല്‍ ഓഫീസര്‍ സീതാലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.