കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ വീട്ടിലൊതുങ്ങി ഈദ് ആഘോഷിക്കുക; പരസ്പര സ്നേഹവും ബഹുമാനവുമാണ് ഈദിൻ്റെ സന്ദേശം – ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: ഒരു മാസത്തെ കൃത്യമായ സംസ്കാര മുറകൾക്ക് ശേഷമാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്.കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ സ്വന്തം വീട്ടിലൊതുങ്ങിയാണ് ഈദ് ആഘോഷിക്കേണ്ടതെന്നും പരസ്പര സ്നേഹവും ബഹുമാനവുമാണ് ഈദിൻ്റെ സന്ദേശമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

 

ആഘോഷവേളയിലും മഹാമാരിക്കെതിരെയുള്ള കരുതൽ കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ഹൈദരലി തങ്ങൾ ഓർമപ്പെടുത്തി.