പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തീരുർ:അന്നാര തുഞ്ചൻ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും നന്മ ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പെരുന്നാൾ കിറ്റ് വിതരണം തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ   ഉൽഘാടനം ചെയ്തു.

വി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, പി കെ കെ തങ്ങൾ എന്നിവർ മുഖ്യാഥികളായി. കീഴേപ്പാട്ട് അബ്ദുൽ ഖാദർ, ബഷീർ കുന്നത്തു പറമ്പിൽ,ഷിജി പള്ളിയേരി,ജൈസൽ മുണ്ടേക്കാട്ട്, സഫ്‌വാൻ പാറയിൽ, വി ഇസ്മായിൽ, കരീം കടവത്ത്, വി ഷംസുദീൻ എന്നിവർ നേതൃത്വം നൽകി.

പാറപ്പുറത്തു കോയക്കുട്ടി സ്വാഗതവും കടവത്ത് സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.