കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു

പരപ്പനങ്ങാടി: കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കൊവിഡ് ബാധിച്ച് കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.

സി പി ഐ (എം എല്‍ റെഡ് സ്റ്റാര്‍ ) ജില്ലാ കമ്മറ്റി അംഗമായിരുന്നു. പരപ്പനങ്ങാടി ബി ഇ എം എല്‍ പി സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്റാണ്. ഭാര്യ: ഷൈജ. മക്കള്‍: ആസ്ത, ഫിദല്‍. പിതാവ്: പരേതനായ ഗംഗാധരന്‍. അമ്മ: മൈഥിലി.