മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ‘ഐക്യദാർഢ്യം’ പാണക്കാട് തങ്ങളുടെ വീട്ടിൽ സംഘടിപ്പിച്ചു.
മലപ്പുറം: ഫലസ്തീൻ വിമോചന പോരാളികൾക്ക് നേരെ ഇസ്രാഈൽ നടത്തുന്ന ക്രൂരമായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ സംഘടിപ്പിച്ച . ചടങ്ങിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലികുട്ടി , സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ , പി ഉബൈദുള്ള എന്നിവർ പങ്കാളിയായി.
അനീതിക്കെതിരെയുള്ള ഒരു പോരാട്ടവും ലക്ഷ്യം കാണാതിരുന്നിട്ടില്ല.
ഫലസ്തീനികളുടെ വിമോചനപോരാട്ടവും വെറുതെയാവില്ല.
ഈ ആഘോഷ ദിനത്തിൽ പോരാളികൾക്കൊപ്പം. എന്ന് പങ്കെടുത്ത വർ ഓർമ്മിപ്പിച്ചു.