മുപ്പത് വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചു.
പരപ്പനങ്ങാടി: കോവിഡ് ബാധിച്ചു മരിച്ചു. പെറുവന്‍കുഴിയില്‍ സുഹൈല്‍ നിര്യാതനായി. മുപ്പത് വയസ്സായിരുന്നു. കൊവിഡ് നെഗറ്റീവായ ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
ജനാസ ഖബറടക്കം വെള്ളിയാഴ്ച 7.30ന് ചെമ്മക്കടവ് ജുമാ മസ്ജിദില്‍. പിതാവ്: പരേതനായ ചേക്കു. മാതാവ്: സുഹറ സഹോദരന്മാര്‍: ശിബിലി, മിശാല്‍, സഹോദരി: സാബിറ. ഭാര്യ: ജസീല.മകള്‍: ഇസമോള്‍