കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്.
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്കിന് 22 രൂപയും സർജിക്കൽ മാസ്കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് പ്രതിരോധ സാമഗ്രികൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്.
വില ഇങ്ങനെ
പിപിഇ കിറ്റ്- 273
എൻ95 മാസ്ക്- 22
ട്രിപ്പിൾ ലെയർ മാസ്ക്- 3.90
ഫെയ്സ് ഷീൽഡ്- 21
ഡിസ്പോസിബിൾ ഏപ്രൺ- 12
സർജിക്കൽ ഗൗൺ-65
എക്സാമിനേഷൻ ഗ്ലൗസ്- 5.75
ഹാൻഡ് സാനിറ്റൈസർ (500എംഎൽ)- 192
ഹാൻഡ് സാനിറ്റൈസർ (200എംഎൽ)- 98
ഹാൻഡ് സാനിറ്റൈസർ (100എംഎൽ)- 55
സ്റ്റെറൈൽ ഗ്ലൗസ് ( ഒരു ജോഡി)- 12
എൻആർബി മാസ്ക്- 80
ഹ്യുമിഡിഫയർ ഉള്ള ഫ്ളോമീറ്റർ- 1520 രൂപ
ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ- 1500 രൂപ