കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ 3,981 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി 38.2 ശതമാനം   നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,775 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 03 ഉറവിടമറിയാതെ 122 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 50,716 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 77,183 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. 3,775 പേര്‍ക്കാണ് വെള്ളിയാഴ്ച നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ. 122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 95 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

77,183 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 1,574 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 167 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 220 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

 

വെള്ളിയാഴ്ച 3,981 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,73,996 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 739 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

തുടരണം ജീവന്റെ വിലയുള്ള ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

കോവിഡ് 19 വ്യാപനം വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പരമാവധി വീടുകളില്‍ കഴിയുകയും ചെയ്യുന്നതിലൂടെ മാത്രമെ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാകൂ. പൊതു സമൂഹ രക്ഷക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ചെറുതായി കാണരുത്. തികഞ്ഞ ജാഗ്രത നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

വെള്ളിയാഴ്ച (മെയ് 14) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 27

ആലങ്കോട് 18

ആലിപ്പറമ്പ് 39

അമരമ്പലം 16

ആനക്കയം 113

അങ്ങാടിപ്പുറം 50

അരീക്കോട് 31

ആതവനാട് 25

ഊരകം 07

ചാലിയാര്‍ 16

ചീക്കോട് 40

ചേലേമ്പ്ര 45

ചെറിയമുണ്ടം 12

ചെറുകാവ് 148

ചോക്കാട് 91

ചുങ്കത്തറ 35

എടക്കര 34

എടപ്പറ്റ 07

എടപ്പാള്‍ 53

എടരിക്കോട് 08

എടവണ്ണ 111

എടയൂര്‍ 23

ഏലംകുളം 41

ഇരിമ്പിളിയം 19

കാലടി 43

കാളികാവ് 20

കല്‍പകഞ്ചേരി 16

കണ്ണമംഗലം 20

കരുളായി 10

കരുവാരക്കുണ്ട് 07

കാവനൂര്‍ 19

കീഴാറ്റൂര്‍ 39

കീഴുപറമ്പ് 02

കോഡൂര്‍ 21

കൊണ്ടോട്ടി 82

കൂട്ടിലങ്ങാടി 40

കോട്ടക്കല്‍ 17

കുറുവ 22

കുറ്റിപ്പുറം 17

കുഴിമണ്ണ 21

മക്കരപ്പറമ്പ് 43

മലപ്പുറം 258

മമ്പാട് 25

മംഗലം 39

മഞ്ചേരി 127

മങ്കട 35

മാറാക്കര 06

മാറഞ്ചേരി 79

മേലാറ്റൂര്‍ 08

മൂന്നിയൂര്‍ 54

മൂര്‍ക്കനാട് 64

മൂത്തേടം 06

മൊറയൂര്‍ 36

മുതുവല്ലൂര്‍ 23

നന്നമ്പ്ര 11

നന്നംമുക്ക് 16

നിലമ്പൂര്‍ 47

നിറമരുതൂര്‍ 17

ഒതുക്കുങ്ങല്‍ 12

ഒഴൂര്‍ 13

പള്ളിക്കല്‍ 54

പാണ്ടിക്കാട് 38

പരപ്പനങ്ങാടി 81

പറപ്പൂര്‍ 10

പെരിന്തല്‍മണ്ണ 117

പെരുമണ്ണ ക്ലാരി 05

പെരുമ്പടപ്പ് 10

പെരുവള്ളൂര്‍ 12

പൊന്മള 16

പൊന്മുണ്ടം 08

പൊന്നാനി 79

പൂക്കോട്ടൂര്‍ 62

പോരൂര്‍ 57

പോത്തുകല്ല് 50

പുലാമന്തോള്‍ 55

പുളിക്കല്‍ 23

പുല്‍പ്പറ്റ 13

പുറത്തൂര്‍ 19

പുഴക്കാട്ടിരി 31

താനാളൂര്‍ 68

താനൂര്‍ 53

തലക്കാട് 25

തവനൂര്‍ 28

താഴേക്കോട് 31

തേഞ്ഞിപ്പലം 33

തെന്നല 14

തിരുനാവായ 20

തിരുവാലി 23

തൃക്കലങ്ങോട് 32

തൃപ്രങ്ങോട് 19

തിരൂര്‍ 115

തിരൂരങ്ങാടി 36

ഊര്‍ങ്ങാട്ടിരി 22

വളാഞ്ചേരി 23

വളവന്നൂര്‍ 10

വള്ളിക്കുന്ന് 66

വട്ടംകുളം 60

വാഴക്കാട് 23

വാഴയൂര്‍ 31

വഴിക്കടവ് 12

വെളിയങ്കോട് 32

വേങ്ങര 39

വെട്ടത്തൂര്‍ 24

വെട്ടം 33

വണ്ടൂര്‍ 61