കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി.
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിച്ചത്.
കൊച്ചിയിൽ പെട്രോളിന് 95.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 94.32 രൂപയും 89.18 രൂപയുമാണ്.
മേയ് നാലിന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നവേളയിൽ എണ്ണകമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രുഡോയിലിന്റെ വില 0.39 ശതമാനം ഇടിഞ്ഞ് 66.82 ഡോളറിലെത്തി.