മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: ജില്ലാ കലക്ടര്‍
കോവിഡ് വ്യാപനം അതിതീവ്രമായതോടെ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ അവശ്യ സാധനങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം, അവശ്യ മരുന്നുകളുടെ ലഭ്യത, ഭക്ഷണ സാധനങ്ങളുടെ ലഭ്യത എന്നിവ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തും.
സര്‍ക്കാര്‍ നിശ്ചയിച്ച അവശ്യ സാധനങ്ങളുടെ ലഭ്യത തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഉറപ്പാക്കും. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദ്രുത കര്‍മ്മ സംഘങ്ങള്‍ (ആര്‍.ആര്‍.ടി) വഴി അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. കോവിഡ് ഇതര രോഗികള്‍ക്കുള്ള മരുന്നുകള്‍ എത്തിച്ചു നല്‍കാനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.