നാ​ല് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ആരംഭിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ. നി​യ​ന്ത്ര​ണ​ങ്ങ​ൾ കർശനമായി പാലിക്കാൻ നാ​ല് ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​യി​രം പൊ​ലീ​സു​കാ​രെ​ നി​യോ​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ നാ​ല് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ആരംഭിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി വാർത്താസമ്മേളനത്തിൽ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ. നി​യ​ന്ത്ര​ണ​ങ്ങ​ൾ കർശനമായി പാലിക്കാൻ നാ​ല് ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​യി​രം പൊ​ലീ​സു​കാ​രെ​ നി​യോ​ഗി​ച്ചു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ നി​രീ​ക്ഷ​ണ​വും ന​ട​ത്തും. ജി​ല്ല​ക​ളെ സോ​ണു​ക​ളാ​യി തി​രി​ച്ച് ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കും. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെതിരെയും സ​ഹാ​യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും കർശനമായ ന​ട​പ​ടി സ്വീ​ക​രിക്കും​. ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി അ​ട​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

 

വീ​ട്ടു​ജോ​ലി​ക്കാ​ർ, ഹോം​ന​ഴ്സ്, പ്ലം​ബ​ർ, ഇ​ല​ക്ട്രീ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ പാ​സ് വാ​ങ്ങി യാ​ത്ര ചെ​യ്യാം. മെ​ഡി​ക്ക​ൽ‌ ഷോ​പ്പു​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വ തു​റ​ക്കും. വി​മാ​ന, ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്രാ​നു​മ​തി​യു​ണ്ട്. ബേ​ക്ക​റി, പ​ല​വ്യ​ജ്ഞ​ന ക​ട​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാം.

 

ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ളി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വാ​ർ​ഡ് സ​മി​തി​ക​ൾ ഭ​ക്ഷ​ണം ന​ൽ​കും. ഇ​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്കും. പാ​ൽ, പ​ത്രം എ​ന്നി​വ രാ​വി​ലെ ആ​റി​ന് മു​ൻ​പ് വീ​ടു​ക​ളി​ൽ എ​ത്തി​ക്ക​ണം.

 

ബാ​ങ്കു​ക​ൾ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ മാ​ത്രം അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാരുമായി പ്രവർത്തിക്കും. മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു