കൃഷി നാശം അധികൃതരെ അറിയിക്കുകയും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയും വേണം
വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകം AIMS പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റു കര്‍ഷകര്‍ 10 ദിവസത്തിനുള്ളില്‍ ഇതേ വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ടതാണ്.
സംസ്ഥാനമൊട്ടാകെയുള്ള കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ കൃഷിഭവന്‍ അധികൃതരെ അറിയിക്കാവുന്നതും നഷ്ട പരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്.
കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങള്‍ക്ക് ഒപ്പം നാശ നഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ) എടുത്ത് അതത് കൃഷി ഓഫീസറുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കണം.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കര്‍ഷകര്‍ ആദ്യമായി AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ https://youtu.be/PwW6_hDvriY ലിങ്കില്‍ വീക്ഷിക്കാവുന്നതാണ്.
വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകം AIMS പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റു കര്‍ഷകര്‍ 10 ദിവസത്തിനുള്ളില്‍ ഇതേ വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ടതാണ്.
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ പരമാവധി ഈ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്. കാര്‍ഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുടെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു