Fincat

മഴക്കെടുതിയില്‍ ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി മഴക്കെടുതിയില്‍ നശിച്ചതായാണ് കണക്ക്. കുലച്ച വാഴ 53595 എണ്ണവും കുലയ്ക്കാത്ത വാഴ 36,235 എണ്ണവുമാണ് നശിച്ചത്. 59.4 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചു. 90 ലക്ഷം രൂപയുടെ നെല്ല് നശിച്ചതായാണ് പ്രാഥമിക ഔദ്യോഗിക കണക്ക്.

 

1 st paragraph

പച്ചക്കറി കര്‍ഷകര്‍ക്കും വന്‍തോതില്‍ നഷ്ടമുണ്ടായി. 42 ഹെക്ടര്‍ ഭൂമിയിലെ പച്ചക്കറിയാണ് നശിച്ചത്. 16,91,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

2nd paragraph

5.26 ഹെക്ടര്‍ തെങ്ങ് കൃഷി നശിച്ചതിലൂടെ 11.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.30 ഹെക്ടര്‍ സ്ഥലത്ത് തെങ്ങിന്‍ തൈകള്‍ നശിച്ചു. 1,74,000 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. 1.87 ഹെക്ടര്‍ വെറ്റില കൃഷി നശിച്ചതോടെ 4,68,000 രൂപയുടെ നഷ്ടവുമുണ്ടായി. 26.4 ഹെക്ടര്‍ കപ്പ നശിച്ചപ്പോള്‍ 3.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 97.60 ലക്ഷം രൂപയുടെ നഷ്ടം റബര്‍ കര്‍ഷകര്‍ക്കും 1,93,000 രൂപയുടെ നഷ്ടം കവുങ്ങ് കര്‍ഷകര്‍ക്കും സംഭവിച്ചു. എള്ള് കര്‍ഷകര്‍ക്ക് 24000 രൂപയുടേയും ജാതിയ്ക്ക കര്‍ഷകര്‍ക്ക് 25000 രൂപയുടേയും നഷ്ടമുണ്ടായിട്ടുണ്ട്.