പ്രതിരോധ കവചമൊരുക്കി ജോയിന്റ് കൗണ്‍സില്‍
മലപ്പുറം: ജോയിന്റ് കൗണ്‍ സില്‍ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധാര്‍ത്ഥം കളക്ടറേറ്റിലും പരിസര കാര്യാലയങ്ങളിലും ഫോഗിങ്ങും, ഡിസ് ഇണ്‍ഫെക്ഷന്‍ പമ്പിംഗും നടന്നു. അവധി ദിവസമായതിനാല്‍ പ്രതിരോധ കവചമൊരുക്കല്‍ കൂടുതല്‍ ഫലപ്രദമായി. ജീവനക്കാര്‍ കൂടുതലായെത്തുന്ന സെക്ഷനുകള്‍, കാന്റീന്‍, കളക്ടറേറ്റിലെ വിവിധ സെക്ഷനുകള്‍, മൃഗ സംരക്ഷണ വകുപ്പിന്റെ ജില്ലാ കാര്യാലയം എന്നിവിടങ്ങളിലാണ് മുഖ്യമായും ‘അണു നശീകരണ പ്രക്രിയ നടന്നത്.ഇതു കൂടാതെ കളക്ടറേറ്റ്, മങ്കട, കലപ്പുറം ,മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ 12 ഓക്‌സീമീറ്റര്‍ വിതരണം നടത്തി.പൊന്നാനി തീര ദേശ മേഖലയിലും നിലമ്പൂര്‍ ആദിവാസി മേഖലകളിലുമുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ജോയിന്റ് കൗണ്‍സില്‍, അംഗ സംഘടനയായ കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്പക്ടേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍ 2000 കോഴിമുട്ട ശേഖരിച്ചത് തിങ്കളാഴ്ച എത്തിക്കും.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമിറ്റിയംഗം എച്ച്.വിന്‍സെന്റ് ,ജില്ലാ സെക്രട്ടറി കെ സി .സുരേഷ് ബാബു, സംസ്ഥാന കൗണ്‍സിലംഗം, ചന്ദ്രന്‍, ജില്ലാ കമിറ്റിയംഗം . ചക്രപാണി, സുഭാഷ് ശങ്കര്‍, സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
കോവിഡ് സാഹചര്യം തുടരുമെങ്കില്‍ അവശ്യ സേവന വിഭാഗം ജീവനക്കാര്‍ ജോലി ചെയ്യുന്ന പരമാവധി കാര്യാലയങ്ങളില്‍ ഫോഗിംങ്, ഡിസ് ഇന്‍ഫെക്ഷന്‍ ട്രീറ്റ്‌മെന്റ് എന്നിവ തുടരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു