കോവിഡ് മഹാമാരിയുടെ വ്യാപനം നടന്നുകൊണ്ടിരിക്കുമ്പോൾ തിരൂർ നഗരസഭ ഭരണം ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐഎം

തിരൂർ : കോവിഡ് മഹാമാരിയുടെ വ്യാപനം നടന്നുകൊണ്ടിരിക്കുമ്പോൾ തിരൂർ നഗരസഭ ഭരണം ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐഎം തിരൂർ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് പോസിറ്റീവ് ആയ രോഗികൾ ആവശ്യത്തിന് സൗകര്യമില്ലാത്ത വീടുകളിൽ കഴിയുന്നതിനാൽ വീട്ടിലുള്ളവർക്ക് രോഗം അതിവേഗത്തിൽ പടരുകയാണ്.

ഇതിനു പരിഹാരമെന്നോണം കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ തുറന്ന് പോസിറ്റീവായ വരെ ഉടനടി അങ്ങോട്ട് മാറ്റി രോഗ വ്യാപനം തടയുകയാണ് വേണ്ടത്. അതിന് യാതൊരു ശ്രമവും ഇവർ നടത്തുന്നില്ല.തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്ക് FLTC കൾ ആരംഭിക്കാ മെന്നിരിക്കെ അതിനും തയ്യാറാക്കുന്നില്ല.

ബഡ്സ് സ്കൂളിൽ പ്രവർത്തിക്കുന്ന DCC യിൽ ആവശ്യത്തിന് സൗകര്യമൊരുക്കാനുമായിട്ടില്ല.

ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കും കോവിഡ് പോസിറ്റീവായതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക്, ബഹുജന പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി കിച്ചൻ സൗകര്യമൊരുക്കി ഭക്ഷണം എത്തിക്കാൻ സംവിധാനമെരുക്കുവാൻ തയ്യാറാവുന്നില്ല.

മുമ്പ് കോവിഡ് വ്യാപനം ഉണ്ടായപ്പോൾ തിരൂർ ടൗൺ ഹാളിൽ രണ്ടുമാസത്തോളം കമ്മ്യൂണിറ്റി കിച്ചൻ ഫലപ്രദമായി പ്രവർത്തിച്ചിരുന്നതാണ്.അന്നതിനു അന്നത്തെ മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവർ നേതൃ ത്തംനൽകുകയും ചെയ്തിരുന്നു. സന്നദ്ധപ്രവർത്തകരും നാട്ടിലെ നല്ലവരായ ജനങ്ങളും എല്ലാവിധ പിന്തുണയും നൽകിയിരുന്നു. രോഗവ്യാപനം തടയാൻ സ്റ്റാൻഡിലും കടത്തിണ്ണ കളിലും കിടന്നുറങ്ങിയിരുന്ന നാടോടികൾക്ക്‌ തിരൂർ gmup സ്കൂളിൽ ഷെൽട്ടർ ഒരുക്കി മൂന്നുനേരവും ഭക്ഷണവും കൊടുത്തിരുന്നു.

കമ്മ്യൂണിറ്റി കിച്ചൻ പുനഃസ്ഥാപിക്കണമെന്നും നാടോടികൾക്ക്‌ ഷെൽട്ടർ ഒരുക്കണമെന്നും ചെയർപേഴ്സണെ കണ്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ആരംഭിക്കുവാൻ ആയിട്ടില്ല.

വാർഡുകളിൽ പ്രവർത്തിക്കുന്ന RRT കമ്മിറ്റികളെ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നുവന്നിരിക്കുന്നു. സ്വന്തക്കാർക്കും സിൽബന്ധികൾക്കും ഈ കോവിഡ് കാലത്ത് എഥേഷ്ടം പുറത്തിറങ്ങി വിഹരിക്കാൻ കയ്യയച്ചു പാസ് നൽകിയ നഗരസഭാ ഭരണസമിതികാർ കഴിഞ്ഞകാലങ്ങളിൽ മാതൃകാപരമായ സേവനം നടത്തിയിട്ടുള്ള സന്നദ്ധ വളണ്ടിയർമാരെ തടയുകയാണ്.

ഇത് ജനങ്ങളുടെ പ്രയാസങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു.ആ പ്രയാസങ്ങൾ ദൂരീ കരിക്കാൻ cpim വളണ്ടിയർമാർ നേരി ട്ടിറങ്ങേണ്ടി വരും. അതിനാൽ ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങളും മെല്ലെപ്പോക്കും താല്പര്യം ഇല്ലായ്മയും അടിയന്തരമായി തിരുത്തണമെന്നും പുതിയ DCC യും കമ്മ്യൂണിറ്റി കിച്ചണും ആരംഭിച്ചു പ്രവർത്തനസജ്ജമാക്കി സന്നദ്ധ വളണ്ടിയർമാരെ കണ്ടെത്തിയും പാസ് നൽകിയും പ്രതിരോധപ്രവർത്തനങ്ങൾ സജീവമാകണമെന്ന് സിപിഐഎം തിരൂർ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐഎം തിരൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് പി ഹംസക്കുട്ടി,എസി മെമ്പർമാരായ വി ഗോവിന്ദൻ കുട്ടി,പി പി ലക്ഷ്മണൻ,അഡ്വ:S ഗിരീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി ദിനേശൻ മാസ്റ്റർ,റഹീം മേച്ചേരി,എന്നിവർ ആവശ്യപ്പെട്ടു