Fincat

മന്ത്രിപദത്തിലെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകയെന്ന നേട്ടം സ്വന്തമാക്കി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഇത്തവണത്തെ മന്ത്രിമാരില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആദ്യവനിതാ മന്ത്രി കൂടിയുണ്ടാകും. പത്തനംതിട്ട ജില്ലയിലെ ആദ്യവനിതാ മന്ത്രി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകയുമാണ് വീണാ ജോര്‍ജ്ജ്. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍നായരെ ആറന്‍മുളയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും തോല്‍പ്പിച്ചാണ് വീണാ മന്ത്രിസഭയിലേക്ക് കടക്കുന്നത്.

1 st paragraph

ഒരുകാലത്ത് ദൃശ്യ മാധ്യമ രംഗത്തെ സുപരിചിത മുഖം ആയിരുന്നു വീണ. 16 വര്‍ഷത്തിലേറെയായി പ്രധാന മലയാള വാര്‍ത്ത ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനം, കല, മാധ്യമ പ്രവര്‍ത്തനം, പിന്നെ രാഷ്ട്രീയം എന്നിവയില്‍ മികവുതെളിയിച്ച പ്രതിഭ ആയിരുന്നു വീണ ജോര്‍ജ്.

2nd paragraph

കലോല്‍സവത്തില്‍ ജില്ലാ കലാതിലകം. എംഎസ്‌സി ഫിസിക്‌സിലും, ബിഎഡ്ഡിലും റാങ്ക് നേടിയ വീണ മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി,വി, ടിവി ന്യൂ, കൈരളി, ഇന്ത്യാവിഷന്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു. മാധ്യമമേഖലയില്‍ നിന്ന് 2016ല്‍ സ്വയം വിരമിച്ചു.