ദുബായ് വിമാനത്താവളത്തിനടുത്ത് 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലാബ്

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 വിന് സമീപം 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലബോറട്ടറി ആരംഭിക്കുന്നതായി ദുബായ് എയർപോർട്ടുകളുടെ സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു.

ഇവിടെ വെറും 3-4 മണിക്കൂറിനുള്ളിൽ‌ കോവിഡ് പിസിആർ പരിശോധനാഫലങ്ങൾ‌ നൽ‌കുകയും ദുബായ് ഇന്റർ‌നാഷണൽ എയർപോർട്ടിലൂടെയുള്ള യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്താൻ‌ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച അറേബ്യൻ ട്രാവൽ മാർക്കറ്റ് 2021ൽ സംസാരിക്കവെയായിരുന്നു എയർപോർട്ട് സിഇഒ ഇക്കാര്യം അറിയിച്ചത്