Fincat

കര്‍ഷകര്‍ക്കൊരു കൈ താങ്ങ്

പുല്‍പ്പറ്റ: പുല്‍പ്പറ്റ പഞ്ചായത്തിലെ കാവുങ്ങപാറയിലെ പാവപ്പെട്ട കര്‍ഷകന്‍ പ്രകാശന്‍ മുള്ളന്‍ മടക്കല്‍ എന്ന കര്‍ഷകന്റെ 2 ഏക്കര്‍ സ്ഥലത്തെ കപ്പ ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് പുല്‍പ്പറ്റ കൃഷി ഓഫീസര്‍ മുഖേനെ അറിയുകയുണ്ടായി

കോവിഡ് മഹാമാരി കാലത്ത് ദുരിതത്തിലായ കര്‍ഷകരെ സഹായികേണ്ട ഉത്തരാവാദിത്തം ഏറ്റെടുത്ത് കൊണ്ട് അദ്യപടിയായി കര്‍ഷകന്റെ 500 കിലോ കപ്പ എരണികോട്ടിലെ സാമൂഹ്യ,സംസ്‌കാരിക,കലാ,കായിക രംഗത്ത് നില കൊള്ളുന്ന യുവതരംഗ ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ് എരഞിക്കോട് ഏറ്റെടുത്ത് നാട്ടില്‍ വിതരണം ചെയ്തു ക്ലബ് പ്രസി. കമര്‍പുല്‍പ്പറ്റ , ടബാസിത്ത്,ഫൈസല്‍ ്അലിഎരണിക്കോട്,അബു രസ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി