കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് അത്തോളി ചീക്കിലോട് വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്കർ (37) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
തലയോട്ടിയിൽ രക്തസ്രാവ ഉണ്ടായതിനാൽ കൂടുതൽ വിദഗ്ധചികിത്സ ഫലം കണ്ടില്ല. ഇന്ന് 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പരേതൻ കുവൈറ്റിലെ സാൽമിയയിൽ ബക്കാല ജീവനക്കാരനായിരുന്നു, ഭാര്യ റീമ മകൾ നിയ എന്നിവർ നാട്ടിലാണ്. പിതാവ്: മുഹമ്മദ് അലി. മാതാവ്: ഷരീഫ