Fincat

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: 27 വർഷമായിൽ ജിദ്ദയിൽ പ്രവാസിയായ മലപ്പുറം പൂക്കോട്ടൂർ മാണിക്കാംപാറ സ്വദേശി അബ്ദുൽ ഖാദർ പരി (58) നിര്യാതനായി. ഒരാഴ്ച മുമ്പ് നടന്ന ഹൃദയ ശസ്ത്രകിയയുടെ ചികിത്സയിലിരിക്കെ ജിദ്ദ ജാമിഅ അൽ അന്തുലുസ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം.

1 st paragraph

ഏറെക്കാലമായി ജിദ്ദയിലെ ജാമിഅ പ്രദേശത്ത് മിനിമാർക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിലുള്ള ടീമും പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തകരും കൂടെയുണ്ട്.