തിരൂർ എസ്.എസ്.എം പോളി പൂർവ്വ വിദ്യാർഥികൾ ഓക്സിമീറ്ററുകൾ നൽകി
തിരൂർ: സീതിസാഹിബ് മെമോറിയൽ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ തിരൂർ മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്ക്, ആർ.ആർ.ടി ടീം പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഓരോ വാർഡിലേക്കും അഞ്ചു വീതം 200 ഓളം പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു.ഇന്ത്യയിലും, വിവിധ രാജ്യങ്ങളിലും ജോലി ചെയ്യുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് മുഴുവൻ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഡോ.വിനോദ് മേനോൻ (സിംഗപ്പൂർ), ജ്യോതികുമാർ (പാലക്കാട്), സജി ജോൺ (എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം,
പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി ആയിരത്തോളം ഓളം പൾസ് ഓക്സിമീറ്ററുകളാണ് വിതരണം ചെയ്തത്.വിവിധ ആർ.ആർ.ടി കൾക്കുള്ള പൾസ് ഓക്സിമീറ്ററുകളുടെ വിതരണ ഉദ്ഘാടനം നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ മുൻസിപ്പൽ ചെയർപെഴ്സസൺ എ.പി.നസീമക്ക് നൽകി നിർവ്വഹിച്ചു. ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.പി.ഫാത്തിമത്ത് സജ്ന,
പഞ്ചമി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഷാജിജോർജ്ജ്, ലീഡ്സ് ഭാരവാഹികൾ, പിഎസ് നസീമ, ഹാഷിം എഎസ്, ഹാരിസ് എംപി, അൻവർ എസ്, പത്മനാഭൻ പള്ളിയേരി, വിവിധ വാർഡ് കൗൺസിലർമാർ, ലീഡ്സ് പ്രതിനിധികൾ, ലീഡ്സ് ജില്ലാ കോഓർഡിനേറ്റർ സി.ജൗഹർ എന്നിവർ പങ്കെടുത്തു. തിരൂർ, പൊന്നാനി പ്രദേശത്തെ വിവിധ വാർഡുകളിൽ പൾസ് ഓക്സിമീറ്ററുകളുടെ വിതരണത്തിന് എം. ജ്യോതികുമാർ, സജി ജോൺ, എം.വി.ഐ മാത്യൂ ലീജിയൻ, നെടുവഞ്ചേരി ഹംസ മാസ്റ്റർ, ഷാജി ജോർജ്ജ്, രമേഷ് ഒജീൻ ഫ്രഷ്, എക്സ്ആർമി എൻ.ജയപ്രകാശ് നായർ, മുജീബ് താനാളൂർ, അർജ്ജുൻ പി മേനോൻ, എ.എസ്. ഹാഷിം, എം.പി. ഹാരിസ് ,എസ്. അൻവർ ,കെ.എം. അർഷൽ , അബ്ദുൽ നാസർ കൊക്കോടി, പി.എസ് നസീമ, പത്മനാഭൻ പള്ളിയേരി എന്നിവർ നേതൃത്വം നൽകി.സമീപ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും സഹായകരമാകും വിധം അതാത് വാർഡ് കൗൺസിലർമാർ മുഖേന സൗജന്യമായി ഉപയോഗപ്പെടുത്താവുന്ന എമർജൻസി ഓക്സിജൻ ബാങ്ക് ലീഡ്സ് ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണെന്നെന്ന് മുഖ്യ രക്ഷാധികാരികളായ കെ കുട്ടി അഹമ്മദ് കുട്ടി, ഡോ. അൻവർ അമീൻ ചേലാട്ട്, പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എന്നിവർ അറിയിച്ചു.