Fincat

വി.അബ്ദുറഹിമാന് മന്ത്രി സ്ഥാനം. പ്രവാസ ലോകത്തും ആഘോഷം.

തിരൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകൻ കൂടിയായ കായിക, ഹജ്ജ് , വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് വിവിധ വിദേശ നാടുകളിലും ആഘോഷങ്ങൾ നടന്നു.

യു.എ. ഇ , സൗദി അറേബ്യ, മലേഷ്യ, സിങ്കപ്പുർ, ഓസ്ട്രേലിയ എന്നിവിടങളിൽ നടന്ന വിവിധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.

1 st paragraph

മന്ത്രി വി.അബ്ദുറഹിമാൻ രക്ഷാധികാരിയായ ഷാർജയിലെ ടീം ഇന്ത്യ കേക്ക് മുറിച്ചും, മിഠായി വിതരണം ചെയ്തും നടത്തിയ ആഘോഷം പ്രത്യേകം ശ്രദ്ധേയമായി.

2nd paragraph

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന മലയാളി കുട്ടായ്മയാണ്  ടീം ഇന്ത്യ.

ഷാർജയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി റെജി പാപ്പച്ചൻ , ട്രഷററർ കെ.ടി.നായർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.

ആഘോഷങ്ങൾക്ക് കെ, എൻ. ഇബ്രാഹിം, ബിരാൻ പൂളക്കൽ, പി.കെ. മുസ്സ, രാജീവൻ രാമപുരം, നജീബ്, ബഷീർ, രാധു, അഭിലാഷ്, നാസർ എന്നിവർ നേതൃത്വം നൽകി.

മന്ത്രി വി.അബ്ദുറഹിമാൻ സത്യപ്രതിജ്ഞ ചെയ്തതിൽ സന്തോഷം പങ്കിട്ട് ഷാർജയിൽ ടീം ഇന്ത്യ പ്രവർത്തകർ കേക്ക് മുറിക്കുന്നു.

 

ടീം ഇന്ത്യയുടെ പ്രസിഡണ്ട് ശശി വാരിയത്ത് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയിരുന്നു.