ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നു; പി.കെ. അബ്ദുറബ്ബ്.
ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണവും തിരിച്ചടിയും.
മലപ്പുറം: മുസ്ലിംലീഗിനെ ‘മൂരി’യോട് ഉപമിച്ച നിലമ്പൂരിലെ ഇടത് എം.എൽ.എ. പി.വി. അൻവറിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണവും തിരിച്ചടിയും.
‘ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്’ അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു.
https://www.facebook.com/231155033564493/posts/4561095957237024/
‘മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല’എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച് ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയിൽപെടുത്തിയിരുന്നു. തെറ്റ് വന്നതിൽ ഖേദിക്കുന്നു.ഒർജ്ജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു..’ പി.വി.അൻവർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ഇട്ട ഈ വരികളും ഇതിനോടൊപ്പം ചേർത്ത ചിത്രവുമാണ് അബ്ദുറബ്ബിനെ പ്രകോപിപ്പിച്ചത്.
https://m.facebook.com/story.php?story_fbid=319118052914427&id=100044487037393