Fincat

നിയമ പാലകർക്ക് ആശ്വാസം പകർന്ന് സാന്ത്വനം വളണ്ടിയർമാർ

തിരൂർ: ട്രിപ്പ്ൾ ലോക് ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിലേർപ്പെട്ട നിയമപാലകർക്ക് ചായയും പലഹാരങ്ങളുമെത്തിച്ച് എസ് വൈ എസ് തിരൂർ സോൺ സാന്ത്വനം വളണ്ടിയർമാർ.

1 st paragraph

കഴിഞ്ഞ ദിവസങ്ങളിൽ പയ്യനങ്ങാടി ,തിരൂർ, താഴെപ്പാലം, മൂച്ചിക്കൽ, ബിപി അങ്ങാടി, ആലത്തിയൂർ, മംഗലം, കാവിലക്കാട് തുടങ്ങിയ തിരൂർ സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിയിലേർപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കാണ് നൽകിയത്. കൂടാതെ ബസ്റ്റാൻ്റ് പരിസരത്തെ അന്തേവാസികൾ, ഡ്രൈവർമാർ, മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും നൽകി.

2nd paragraph

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും നിത്യരോഗികൾക്ക് ജീവൻ രക്ഷാ മരുന്നുമായി കർമരംഗത്ത് സജീവമാണ് എസ് വൈ എസ് സാന്ത്വനം.

തിരൂർ സാന്ത്വനത്തിൻ്റെ നിസ്വാർത്ഥ സേവനങ്ങളെ തിരൂർ എസ് ഐ അഭിനന്ദിച്ചു.

വരും ദിവസങ്ങളിലും ഇതു തുടരും.