ജീവനക്കാരിയുടെ ഭർത്താവിനെ മർധിച്ച സംഭവം ജില്ല കളക്ടറുടെ നേരിട്ടിടപെടൽ
മലപ്പുറം: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ജില്ല കളക്ടറുടെ നേരിട്ടിടപെടൽ. ജീവനക്കാരിയുടെ ഭർത്താവിനെ മർധിച്ച സംഭവം ജില്ല കളക്ടറുടെ നേരിട്ടിടപെടൽ തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർധിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും ചെയ്ത സംഭവത്തിലെ നിജസ്ഥിതികൾ നേരിട്ട് മനസ്സിലാക്കാൻ പരാതിക്കാരായ ജീവനക്കാരിയേയും, ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കളക്ട്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തു.
ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്.
വിജനമായ സ്ഥലത്ത് താലൂക്ക് ഓഫീസിൽ നിന്ന് ഭാര്യയെ കൊണ്ട് പോവാൻ വാഹനത്തിൽ യാത്രയാക്കാൻ വന്ന തന്നെ ചോദ്യമൊന്നുമില്ലാതെ പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു.
പിന്നീട് മൊബൈൽ കൊണ്ട് പോവുകയും, രാവിലെ 9 മണിക്ക് ഉണ്ടായ സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പ് കൾ ചാർത്തി കേസ്സെടുക്കുകയായിരുന്നു.
തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പോലീസിനെ നിയന്ത്രിക്കുന്നത് കളക്ടർ അല്ല എന്ന ഭീഷണിയാണ് സി.ഐ ഉയർത്തിയതെന്നും പ്രമോദ് പറയുന്നു.