Fincat

യുഎഇയിലെ ഫുജൈറയിൽ ഭൂചലനം

യു എ ഇ: ഫുജൈറയിലെ രണ്ടിടങ്ങളിലായായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് ‘നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഓഫ് ദി നാഷണൽ സെന്റർ ഓഫ് മേറ്ററോളജി'(എൻ.സി.എം) യുടെ റിപ്പോർട്ടിൽ പറയുന്നു.

എൻ.സി.എം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്..

1 st paragraph

ആദ്യത്തെ ഭൂചലനം ഇന്ന് രാവിലെ 4.54ഓടെ ദിബ്ബ അൽ ഫുജൈറയിലാണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 5 കിലോമീറ്റർ ആഴത്തിലായിരുന്നു സംഭവിച്ചത്.

 

2nd paragraph

റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.24ഓടെയാണ് രേഖപ്പെടുത്തിയത്.

 

രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.