Fincat

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

ആദ്യം വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുൾ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയിൽ നിന്നുള്ള സി.പി.എം അംഗം സേവ്യർ ചിറ്റിലപ്പള്ളിയാണ്.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കം. 28നാണ് നയപ്രഖ്യാപന പ്രസംഗം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടങ്ങുന്ന സഭയിൽ പ്രോടേം സ്പീക്കർ പി.ടി.എ റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

1 st paragraph

പതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം അവതരിപ്പിക്കും. അക്ഷരമാലാ ക്രമത്തിലാകും സത്യപ്രതിജ്ഞ.

 

2nd paragraph

ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുൾ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയിൽ നിന്നുള്ള സി.പി.എം അംഗം സേവ്യർ ചിറ്റിലപ്പള്ളിയാണ്.