സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി നീട്ടികൊടുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയും നീട്ടികൊടുക്കും.
എൻ.ഐ.സിയുമായി ബന്ധപ്പെട്ട് ജവാസാത്ത് ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. 2021 ജൂൺ രണ്ടുവരെയുള്ള റീ-എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രിയും ഇഖാമയുമാണ് സൗജ്യന്യമായി പുതുക്കുക. നിലവില്‍ സൌദിയില്‍ കഴിയുന്ന, വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസിറ്റ് വിസയാണ് പുതുക്കുക. വിദേശങ്ങളില്‍ കഴിയുന്നവരുടെ റീ എന്‍ട്രി, ഇഖാമ എന്നിവയാണ് പുതുക്കുന്നത്.